Saturday, December 27, 2014

Thursday, December 18, 2014

ഇതൊക്കെ കളഞ്ഞിട്ടു വല്ല ഭിആക്ഷാടനവും തൊഴിലാക്കിയാലോ
.
തളിപ്പറമ്പു Town ല് തന്നെ 1100   കടകളുണ്ടെന്ന് കരുതുക…
1000 കടക്കാരും 1 രൂപാ വെച്ച് കൊടുത്താല് 1000 ക…
100 കടക്കാര് 2  രൂപാ വെച്ച് കൊടുത്താല്  200  ക…
പിന്നെ നാട്ടുകാരില് നിന്നും പിരിച്ച് ഒരു 300 ക……
മൊത്തം 1500 ക…

മാസം 35000 ക വരുമാനം.…
ദിവസം 100 രൂപാ ചിലവാക്കിയാലും മാസാവസാനം 32000 ക മിച്ചം.…

പിന്നെ കുളിക്കണ്ട
പല്ലു തേക്കണ്ട.
തുണി മാറണ്ട
ഇടക്കിടെ Wtzp,fb നോക്കണ്ട.

സുഖം.…പരമസുഖം.…

Wednesday, December 10, 2014

വാടി തുടങ്ങിയ പൂന്തോട്ടം.

മുറ്റത്തു പടര്ന്നുനിന്നിരുന്ന പിച്ചിയും
മന്താരവും റോസുമൊല്ലാം
നിനക്കായി ഞാന് നട്ടു വളര്ത്തിയവ…

ജാലകത്തിനപ്പുറം ചുറ്റിപ്പിണര്ന്നു
കിടക്കുന്ന മുല്ലയും നിനക്കായ് നട്ടത്.…
എന്നാലിന്ന് രാത്രിയുടെ യാമങ്ങളില് പൂന്തോട്ടത്തിലെ വാസന എന്നെ    ഏകനാക്കുന്നു.…

തിരക്കിലെവിടെയോ നീ എന്നെ മറന്നപ്പോളും
എന്നില് നിന്ന് അകന്നപ്പോളും
ഒരു നിഴല് ചിത്രം പോലെ
മനസ്സില് നീ മായാതെ നിന്നിരുന്നു

എന്നെങ്കിലും നിന്റെ  കാലുകള് തളര്ന്ന്
മടുത്തൊന്ന് മയങ്ങാന് തോന്നുമ്പോള്…
കാലുകളെന് മടിയില് വെച്ച്
തലയൊന്ന് മെല്ലെ ചായിച്ചോളു…
എന്റെ തോളെന്നും  നിന് ചാരെയുണ്ട്.…

പിച്ചിയും മന്താരവും റോസുമെല്ലാം
വാടി തുടങ്ങിയിരിക്കുന്നു..…
മഴയില്ലാത്തതിനാല് പൂന്തോട്ടവും വാടാനൊരുങ്ങുന്നു……
പൂക്കള് വാടാതിരിക്കാനെങ്കിലും നീയൊന്ന് വന്നിരുന്നെങ്കില്……
   

Thursday, December 4, 2014

പിന്നിലേക്കു നോക്കാന് മറന്നവന്

പിന്നിലേക്കു നോക്കാന് മറന്ന ഞാന്
  മുന്നിലേക്കു മാത്രം നോക്കി നടന്നു
       ഇന്ന് കണ്ട ചില മുഖങ്ങളെന്നെ
             പിന്നിലേക്കു നോക്കാന്  ..    പ്രേരിപ്പിക്കുന്നു…

  പിന്നിലെ വഴികള്  നിറയെ കലാലയം എന്ന     പൂവ് കൊണ്ടു സുരഭിലം
  ഓര്മ്മകളോ മധുരം നിറഞ്ഞവ

എങ്കിലും ഞാനെന്ന എന്നെതന്നെ
             മറന്നതിനിടയില്
         എന്തെല്ലാമോ മറന്നു…
         മറന്നവയും ഓര്ക്കന് മെനക്കെടാത്തവയും പിന്നില് തന്നെ
                ഞാന് ഏകന്
       ഇതളുകള് കൊഴിഞ്ഞവന്
പിന്നിലേക്കു നോക്കാന് മറന്നപോലെ
                നടിക്കുന്നവന്

Tuesday, December 2, 2014

  അപ്രതീക്ഷിതമായി വന്നത്
കൈവിടുമ്പോള് ദുഃഖമെങ്കില്
        ദുഃഖം മറയ്ക്കാന്
അറിഞ്ഞു കൊണ്ടു തന്നെ
           കൈ തുറക്കുക
അവ നാം കണ്ടു നില ്ക്കെ അകലട്ടെ
ഓര്മ്മകളില് നിന്നും മായട്ടെ

ഉറുമ്പ്

പഞ്ചാരപ്പാട്ടയില് കുടുങ്ങി
കിറുങ്ങി നടന്ന ഉറുമ്പ് ചായയില്
വീഴുമ്പോള് കടിച്ചാലും ,
ചുമ്മാ കറങ്ങി നടന്ന ഉറുമ്പിനെ
പിടിച്ച് കടിച്ചാലും
പുളി തന്നെ നാവിനു ശരണം…

(പണ്ടു വാലു നിവര്ത്താന് നോക്കിയ പോലെ തന്നെ)