Thursday, July 30, 2015

ഒരു ലക്ഷ്യവുമില്ലാതെ എന്തിനോ വേണ്ടി ജീവിക്കുന്നു
എണീക്കുന്നു ...
4 നേരം ചായ കുടിക്കുന്നു ..
2 നേരം ചോറുണ്ണുന്നു ....
കുറെ നേരം watzapp ,fb  നോക്കുന്നു.. ഉറങ്ങുന്നു.....
ഭരണഭാഷ .റിപ്പോർട്ട് ... സർക്കുലർ
Payment order.... കംമ്പ്യൂട്ടർ റിപ്പയർ .. ട്യൂബ് മാറ്റൽ ..
ഹജ്ജ് വാക്സിൻ ...
ബസ്സിൽ ഒന്നു കണ്ണsച്ചാൽ വരെ ഇതൊക്കെയാണ് ....
ohhh  my dreamS....
Where you all guys are hidden .. ഏതു മാളത്തിൽ ഒളിച്ചിരിക്കുന്നു... ഏതു പൂട്ടു കൊണ്ട് പൂട്ടിക്കിടക്കുന്നു.....
പുറത്ത് വരൂ.......

ഞാൻ എങ്ങനെയാ ഇങ്ങനെ അലിഞ്ഞു പോയത്
എൻ്റെ കനമൊക്കെ എങ്ങോട്ടാ
പോയത്....
ഒരു രഹസ്യം ഞാൻ പറയട്ടെ
മേഘമൽഹാറിനേക്കാൾ മധുരമുള്ള
നിൻ്റെ പ്രേമം എന്നോട് 
ചെയ്ത താണിത്

Monday, July 27, 2015

സ്വപ്നം കാണാൻ പറഞ്ഞയാൾ

നടക്കാതെ പോയ സ്വപ്നങ്ങൾക്കു
മീതേ ചടഞ്ഞിരിക്കുന്ന എന്നെ
സംബന്ധിച്ചിടത്തോളം,
അങ്ങ് മഹാനാണ്......
ഇല്ലായ്മയിൽ തനിച്ചിരുന്നുകണ്ട സ്വപ്നങ്ങൾ തൻ കൊട്ടാരത്തിൻ  മട്ടുപ്പാലൂടെ നടന്ന  മഹാൻ

ഒരു ജനതയെ സ്വപ്നം കാണാൻ പഠിപ്പിച്ച മഹാൻ .......
ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നമല്ല
ഉണർന്നിരുന്ന് കാണേണ്ട സ്വപ്നങ്ങൾ
ഉറക്കം കളഞ്ഞ് സ്വപ്നങ്ങൾക്ക്
പിന്നാലെ പായാൻ പഠിപ്പിച്ച മഹാൻ..

Wednesday, June 24, 2015

ഹ്യദയത്തിന്റെ Rey ban

കണ്ണീരു മറയ്ക്കാൻ ഇട്ട
Rey ban നു ഒരു വിള്ളൽ

എങ്കിലും ഹൃദയം മറയ്ക്കാനിട്ട
Rey ban ഇന്നും ഇരുണ്ടു തന്നെ
ഹൃദയത്തിന്റെ  വിങ്ങൽ പുറത്ത്
കാട്ടാതങ്ങനെ ഒട്ടിപ്പിടിച്ച്

Wednesday, May 27, 2015

നഷ്ടങ്ങൾ

നഷ്ടങ്ങളെയോർന്ന് ഞാൻ അലറിക്കരഞ്ഞു ....
നഷ്ടങ്ങളെയോർത്ത്  ഞാൻ  കണ്ണീർ പുഴയൊഴുക്കി....

കാലത്തിന്റെ  ഇടിമുഴക്കത്തിൽ
എന്റെ  കരച്ചിൽ അലിഞ്ഞു പോയി
കാലത്തിന്റെ  കുത്തൊഴുക്കിലെന്
കണ്ണീർ ഒഴുകിപ്പോയി .....

ഇതെെൻറ നഷ്ടമാണ്
എെൻറ നഷ്ടം എന്റെ  നഷ്ടം
എന്റെ മാത്രം നഷ്ടം ......

കരച്ചിലും കണ്ണരുിമില്ലാതെ  
വിങ്ങലായി നീറുന്ന എെൻ്റ നഷ്ടം ...

Tuesday, May 5, 2015

ടൈം മെഷീനിൽ
ഭൂതകാലത്ത് െചന്നിട്ടു വേണം
ഭാവിയെ കൊഞ്ചനം കുത്താൻ

Sunday, May 3, 2015

പരാജയം

പരാജയങ്ങൾ ആേഘാഷിക്കണം
മട്ടുപ്പാവിലെ ആേഘാഷം 
അയൽക്കാർക്ക് ശല്യമായേപ്പാൾ
ഞാനൊരു  വീട് വാടകയ്്ക്കെടുത്തു
എന്നും ആേഘാഷിക്ക

Monday, April 13, 2015

തമിഴ് നാട്ടിലെ ചില പ്രദേശങ്ങള് കാണാന് ഒരു പ്രത്യേക രസം തന്നെയാണ്.…പ്രത്യേകിച്ച് ഊട്ടി …തണുപ്പും കോടയും കുനു കുനാന്ന് കൂടി നില്ക്കുന്ന വീടകളും യൂക്കാലിപ്ററസ് മരങ്ങളും… …മനോഹരം.ചിലപ്പോള് എന്തുകൊണ്ടോ ഊട്ടി അതിന്റെ കാന്തിക വലയം കൊണ്ടു വിടാതെ പിടിച്ച് വെച്ചിരിക്കുന്നു.,…വീണ്ടും വീണ്ടും ആകര്ഷിക്കുന്നു.…

Thursday, April 9, 2015

ഇത്ര മധുരിക്കുമോ……

ഇത്ര മധുരിക്കുമോ പ്രേമം .…
ഇത്ര കുളിരേകുമോ.…

ഈ വരികള് കേള്ക്കുമ്പോള് യൂസഫലി കേച്ചേരി എന്ന മനുഷ്യനെ പറ്റി പറയാതിരിക്കാനാവില്ല…പ്രേമത്തിന്റെ സകല ഭാവങ്ങളും ഈ രണ്ടു വരികളിലെളിപ്പിച്ചിരിക്കുന്നു…
പേരറിയാത്ത നൊമ്പരത്തെ പ്രേമമെന്നു വളിച്ച കവി സ്നേഹത്തിന്റെ പല ഭാവങ്ങളെ ഈ വരികളല് മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു…സാദാരണക്കാരന്റെ നിറമില്ലാത്ത സ്വപ്ങ്ങള്ക്ക് പ്രേമത്തിന് ആയിരം നിറങ്ങള് നല്കിയിരിക്കുന്നു.…ഒരിക്കലും പ്രേമിക്കാത്തവര്കും മനസ്സിലൊരു നീറ്റലാകുന്നു ഈ വരികള്…

Saturday, March 28, 2015

ശൂന്യത

ചില വേര്പാടുകള് മനസ്സില് ശൂന്യതകള് സൃഷ്ടിക്കുന്നു.…13 വര്സം തികയുന്നു.,…ജീവിതത്തിലെ ഓരോ മില്ലി സെക്കന്റു നഷ്ടപ്പെട്ട ശുന്യത നിറഞ്ഞിട്ടു 13 വര്ഷം പിന്നിടുന്നു.…പിന് വിളിക്കായി കാതോര്ത്ത് കിടന്ന രാത്രികള് മാത്രം ബാക്കി.,… വരില്ലെന്നറിഞ്ഞിട്ടും മടിയിലൊന്നു കിടക്കന് കൊതിച്ച പകലുകളും ബാക്കി.…
പകലും രാത്രിയും ഒപ്പം  കൂട്ടിരിക്കാന്  ശൂന്യത മാത്രം ……

Saturday, January 17, 2015

സ്വപ്നത്തിന് രഥമോടിക്കും കുതിരകളെന്നെക്കാള്  ആയിരം കാതം അകലെയും.,…
തോല് വിയുടെ നുകം വഹിക്കുന്ന കഴുതകളെനിക്കൊപ്പവും …
കുതിരകളെ ഒന്നു പതുക്കെ രഥമോടിക്കൂ.,…
കഴുതപ്പുറത്ത് നിങ്ങളുടെ രാജകുമാരന് പിന്നാലെയുണ്ട്……