Wednesday, November 26, 2014

അപേക്ഷ

ഹേ …ഗാന കോകിലെ…
ഹേ … മശക(NB **) സുന്ദരി

നിന് ചുണ്ടിനാലെന് ചോര
ഇനിയും ഊറ്റിക്കുടിക്കല്ലേ.…

നാളെയെന് കാമുകിയോടൊന്നു
സൊള്ളാനും ,കിസ പറയാനും
ഒരല്പ്പം പഞ്ചാരയെങ്കിലും
ഞരമ്പില് ബാക്കി വെക്കണേ…

(ഇനിയും കടിക്കല്ലേ…നോവുന്നു )
** കൊതുകിന്റെ തുലികാനാമം

Monday, November 24, 2014

ഇന്നലെ …

അവരുടെ വികാരം പൊട്ടിയ
പ്രണയ ലീലകള്  ബസ്സിലെ
നാല്പതു കണ്ണുകള്ക്കൊപ്പം
ഒരു ഒറ്റ കണ്ണും കാണന്നുണ്ടായിരുന്നു.…

ഇന്ന്

ഒറ്റ കണ്ണിലൂടെ കണ്ടതു
ആയിരങ്ങള് നെറ്റിലൂടെ കണ്ടു

നാളെ

അവരുടെ കാര്യം എന്തായി എന്നറിയില്ല
ലൈക്കുകളുടെ എണ്ണം കൂടുമെന്നു മാത്രമേ ഈയുള്ളവനു ഊഹിക്കാനാകൂ.…

Friday, November 21, 2014

നഷ്ടങ്ങളും ദുരന്തങ്ങളും

പ്രഭാതം

ഇന്നലെ രാവിലെ കണ്ണു തുറന്നപോള് എനിക്കെന്റെ
താക്കോല് കൂട്ടം നഷ്ടമായി.…
ചുറ്റും തിരിഞ്ഞൊന്നു നോക്കിയപ്പോള്
ഞാനറിഞ്ഞു എനിക്കെന്റെ വീടും
കിടക്കയും ,കാറും നഷ്ടമായെന്ന്.
തെരുവിലൂടലഞ്ഞു നടന്നപ്പോളും അവയെന്നും എനിക്കൊരു
ദുരന്തമായി തോന്നിയില്ല…

നട്ടുച്ച

കത്തുന്ന സൂര്യന് തലക്കു മീതെ വട്ടമിട്ടു പറന്ന നേരം ഞാനറിഞ്ഞു
എന്റെ പണപ്പെട്ടിയും നഷ്ടമായെന്ന്
ഒരു തുള്ളി ജലത്തിനായി കേണ  എന്റെ മുന്നില്
വാതിലുകളടഞ്ഞപ്പോള് ഞാനറിഞ്ഞു
എന്റെ മാനവും അഭിമാനവും
എനിക്ക് നഷ്ടമായെന്ന്
പക്ഷെ അതുമൊരു ദുരന്തമായി തോന്നിയില്ല  ……

സായാഹ്നം

തിളക്കം മങ്ങിയ സൂര്യനു മുമ്പില്
തളര്ന്നിരുന്നപ്പോള് ഞാനറിഞ്ഞു
എനിക്കെന്റെ രാജ്യവും നഷ്ടമായെന്ന്
അപ്പോഴും അതൊരു ദുരന്തമായില്ല……

രാത്രി

മിന്നുന്ന താരകള്ക്ക് താഴെ ഒറ്റക്കു
നിന്നപ്പോള് ഞാനറിഞ്ഞു എനിക്കെന്റെ പ്രിയ ( എഴുതി ചേര്ക്കാം    ** NB ) നഷ്ടമായെന്ന്
അപ്പോളതെനിക്കൊരു ദുരന്തമായിരുന്നു.
കണ്ണിരിറ്റാനാവാതെ പതറി നിന്നപ്പെള് ഞാനറിഞ്ഞു
എന്റെ ആത്മാവെനിക്കു നഷ്ടമായെന്ന്
അപ്പോളതെനിക്കു ദുരന്തമായിരുന്നു
നിന്ന മണ്ണിളക്കി കുത്തിയൊഴുകിയ
പ്രളയം പോലുള്ള ദുരന്തം

** അമ്മ പെങ്ങള് തൊട്ട്  കാമുകി/ കാമുന് വരെയാകാം

മായാത്ത ചായം

മരണത്തിന്റെ മണിയിലെന്റെ
നാഡികള് നില്ക്കുമ്പോള്
ഹൃദയമെരു ചുവന്ന പനിനീര്
പൂവ് പോലെയിരിക്കും

ഇതളുകള് പൊഴിയാന് തുടങ്ങുന്ന
തണ്ടില് മുള്ളുകളില്ലാത്ത…
തൊട്ടാല് മാര്ദ്ദവമില്ലാത്ത
മണത്താല് മണമില്ലാത്ത…
ചുവപ്പ് ചായം മാത്രമുള്ള
ചോരയിറ്റാത്ത പനിനീര് മലര്

ചുവപ്പു ചായം വറ്റാതെ കിടക്കുന്നത്
ചിലപ്പോള് ഞാന് ചുംബിച്ചു
ചുവപ്പിച്ച അവളുടെ കവിളിലെ
ചുവപ്പ് ഇന്നും മായാതെ     നില്ക്കുന്നതിനാലാകാം

അതോ അവളുടെ കവിളിലെ ചുവപ്പ്
മായാതെ നില്ക്കുന്നത്
എന്റെ ഹൃദയത്തിന്റെ ചായം വറ്റാത്തതിനാലോ

എങ്കില് ഹൃദയത്തിന്റെ ചായം വറ്റാതിരിക്കാനും
കവിളിലെ ചുവപ്പു മായാതിരിക്കാനും
ഒരു ചുവന്ന പട്ട് എന്റെ
ഹൃദയത്തില് മൂടണെ

(ചുവപ്പ് കിട്ടിയില്ലേല് റോസ് നിറം ആയാലും മതി)

Wednesday, November 12, 2014

നിഴല്

ഞാന് കാണുന്നതെല്ലാം കണ്ട്
കേള്ക്കുന്നതെല്ലാം കേട്ട്
ഒളിഞ്ഞും തെളിഞ്ഞും
നിറം മങ്ങിയും രൂപം മാറിയും
എന് കൂടെ സജീവം
എന്നാലെന് മരണത്തിന്റെ
കുളമ്പടിയില് നിഴല് പോലും
എന്നെ ഏകനാക്കുന്നു...

Monday, November 10, 2014

ദൈവത്തിന്റെ സ്വന്തം നാട്

സീന് 1
കാറ്റു കെള്ളാനായി ബീച്ചിലേക്ക് കയറുമ്പോള്
ക്ലോസ് റേഞ്ചില് ഞാനാ ബോര്ഡ് കണ്ടു
"ദൈവത്തിന്റെ സ്വന്തം നാട്
സ്വഗതം".
(വികാരം :-.അഭിമാനം)

സീന് 2
കാറ്റു കൊണ്ടു നടക്കുമ്പോള് മദാമ ആടിപ്പാടി നടക്കുന്നത്
ക്ലോസ്  റേഞ്ചില് കണ്ടു
( വികാരം :-സന്തോഷം)
കടലില് സൂര്യന് മെല്ലെ താഴുന്നതും
ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം :-ശാന്തം)

സീന് 3
തെല്ലു മാറി "കൊല്ലല്ലേ" എന്ന നിലവിളി
ക്ലോസ് റേഞ്ചില് കേട്ടു.
( വികാരം :-ആകാംഷ)
കാവിയിട്ടവന് തൊപ്പിയിട്ടവനെ വെട്ടുന്നതും ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം:- മരവിപ്പ്)

സീന് 4
കലാപരിപാടികള് നോക്കി നിന്ന
മദാമ നിലവിളിച്ച് ഓടുന്നതും
ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം:-  ചിരി)

പ്രശ്നം ഗുരുതരമെന്നു കണ്ട്
സ്കൂട്ടാകുമ്പോള് ബീച്ചിന്റെ കവാടത്തിലാ ബോര്ഡ്
ക്ലോസ് റേഞ്ചില് കണ്ടു
"ദൈവത്തിന്റെ സ്വന്തം നാട്
വീണ്ടും വരിക"
(വികാരം :- പ്ളിംഗ് )

(ചിന്ത:- സാത്താന്റെ നാട്ടിലെ കാര്യം കോമഡി ആയിരിക്കും അപ്പോള്)

പ്രണയം

ഉളളിലെ കിനാവുകളുടെ ആകെ
തുകയാണ് പ്രണയമെങ്കില്
പ്രണയത്തെ കിനാവു കൊണ്ട്
ഹരിക്കുമ്പോള് കിട്ടുന്ന ശിഷ്ടമാണ് വിരഹം

(ഇടക്കു പൈങ്കിളി ആകാം)

Saturday, November 8, 2014

പാര്ക്ക് ചരിതം

ഇന്നലെ ഇതേ പാര്ക്കില്
എന്റെ തോളില് ചാരി
ഇതേ ബെഞ്ജിലിരുന്നു
പല ചരിതങ്ങള് തീര്ത്തു
കൊണ്ടവള് പറഞ്ഞു
ഞാന് നിന്റെതു മാത്രമെന്നു

ഇന്നു ഇതേ ബെഞ്ജിലിരുന്ന്
അവന്റെ തോളില് ചാരി
എന്താകും അവളു പുലമ്പുന്നത്.…

(എന്ന് പണി കിട്ടിയ കാമുകന്)

കവിത

ഒരുനല് ചെറുകവിത ചെല്ലാം
"കവിത"
ഇതുതന്നേറ്റവും നല് ചെറുകവിത

പ്രിയപ്പെട്ട ആന് ഫ്രാങ്ക്

പ്രിയപ്പെട്ട ആന് ഫ്രാങ്ക്

നീയൊരു സൂചനയാണ്
ശക്തിയുള്ളവര് മുഷ്ടി ചുരുട്ടുമ്പോള്
രാജൃങ്ങള് തോക്കെടുക്കുമ്പോള്
കണ്ണീരൊലിക്കുന്നത് ബലൃങ്ങളുടേതെന്ന സൂചന.……

നീ പൊഴിച്ച കണ്ണീരിനെ
നീ അനുഭവിച്ച ഭീകരതയെ
നീ അനുഭവിച്ച ഏകാന്തതയെ…
ഞാനിന്നു പ്രണയിക്കുന്നു.… നീ ഇന്നയുടെ സൂചനയാണ്
കൊതിയൂറുന്ന ബാല്യത്തിന്റെ ……
തങ്ങളറിയാതെ  സമൂഹത്തില് നിന്ന്
തെന്നിമാറുന്ന യവ്വനത്തിന്റെ ……
നീറുന്ന, പുകയുന്ന സൂചന……
മണ്ണിലലിഞ്ഞു ചേര്ന്നിട്ടും
മായാതെ നില്ക്കുന്ന സൂചന

നിന്റെ വരികളെ അല്ല
നിന്നെ തന്നെ പ്രണയിക്കുന്നു ഞാന്
ഹൃദയം പകുത്തു നല്കി പ്രണയിക്കുന്നു ……

ഇല കെഴിഞ്ഞ ആപ്പിള് മരങ്ങള്ക്കിടയില് വെച്ച് 
ഒരിക്കലതു നീ തിരിച്ചറിയും ……
          എന്ന്               
   ഒരു  അന്ഞാതകാമുകന്

Friday, November 7, 2014

എന്റെ പ്രണയം ഞാന് നിനക്കു നല്കാം

ഷാരോണിലെ പനിനീര് പൂവേ
 താഴ് വരയിലെ ലില്ലി പൂവേ..
 മഞ്ഞുറഞ്ഞ ഈ താഴ് വരയില് വെച്ച്
 സോളമന്റെ ഉത്തമഗീതം ചൊല്ലാം ഞാന് നിനക്കായി 
മഞ്ഞുകണം പോലുറച്ച നിന്
കണ്ണീരെന് ചുണ്ടിനാല് ഒപ്പി.. കണ്ണീരുറക്കുന്ന ഷാരോണിലെ
തണുപ്പില് വെച്ച്.. 
ലില്ലികള് പൂക്കുന്ന ഈ താഴ് വരയില് വെച്ച്  പ്രിയേ.... 
എന്റെ പ്രണയം ഞാന് നിനക്കു നല്കാം

എന്റെ പ്രണയം നിനക്കു ഞാന് നല്കാം

ഷാരോണിലെ പനിനീര് പൂവേ
താഴ് വരയിലെ ലില്ലി പൂവേ..
മഞ്ഞുറഞ്ഞ ഈ താഴ് വരയില് വെച്ച്
സോളമ ന്റെ ഉത്തമഗീതം ചൊല്ലാം ഞാന് നിനക്കായി
മഞ്ഞുകണം പോലുറച്ച നിന് കണ്ണീരെന് ചുണ്ടിനാല് ഒപ്പി..
കണ്ണീരുറക്കുന്ന ഷാരോണിലെ തണുപ്പില് വെച്ച്..
ലില്ലികള് പൂക്കുന്ന ഈ താഴ് വരയില് വെച്ച്
പ്രിയേ....
എന്റെ പ്രണയം നിനക്കു ഞാന് നല്കാം