Friday, November 21, 2014

മായാത്ത ചായം

മരണത്തിന്റെ മണിയിലെന്റെ
നാഡികള് നില്ക്കുമ്പോള്
ഹൃദയമെരു ചുവന്ന പനിനീര്
പൂവ് പോലെയിരിക്കും

ഇതളുകള് പൊഴിയാന് തുടങ്ങുന്ന
തണ്ടില് മുള്ളുകളില്ലാത്ത…
തൊട്ടാല് മാര്ദ്ദവമില്ലാത്ത
മണത്താല് മണമില്ലാത്ത…
ചുവപ്പ് ചായം മാത്രമുള്ള
ചോരയിറ്റാത്ത പനിനീര് മലര്

ചുവപ്പു ചായം വറ്റാതെ കിടക്കുന്നത്
ചിലപ്പോള് ഞാന് ചുംബിച്ചു
ചുവപ്പിച്ച അവളുടെ കവിളിലെ
ചുവപ്പ് ഇന്നും മായാതെ     നില്ക്കുന്നതിനാലാകാം

അതോ അവളുടെ കവിളിലെ ചുവപ്പ്
മായാതെ നില്ക്കുന്നത്
എന്റെ ഹൃദയത്തിന്റെ ചായം വറ്റാത്തതിനാലോ

എങ്കില് ഹൃദയത്തിന്റെ ചായം വറ്റാതിരിക്കാനും
കവിളിലെ ചുവപ്പു മായാതിരിക്കാനും
ഒരു ചുവന്ന പട്ട് എന്റെ
ഹൃദയത്തില് മൂടണെ

(ചുവപ്പ് കിട്ടിയില്ലേല് റോസ് നിറം ആയാലും മതി)

No comments:

Post a Comment