Friday, November 21, 2014

നഷ്ടങ്ങളും ദുരന്തങ്ങളും

പ്രഭാതം

ഇന്നലെ രാവിലെ കണ്ണു തുറന്നപോള് എനിക്കെന്റെ
താക്കോല് കൂട്ടം നഷ്ടമായി.…
ചുറ്റും തിരിഞ്ഞൊന്നു നോക്കിയപ്പോള്
ഞാനറിഞ്ഞു എനിക്കെന്റെ വീടും
കിടക്കയും ,കാറും നഷ്ടമായെന്ന്.
തെരുവിലൂടലഞ്ഞു നടന്നപ്പോളും അവയെന്നും എനിക്കൊരു
ദുരന്തമായി തോന്നിയില്ല…

നട്ടുച്ച

കത്തുന്ന സൂര്യന് തലക്കു മീതെ വട്ടമിട്ടു പറന്ന നേരം ഞാനറിഞ്ഞു
എന്റെ പണപ്പെട്ടിയും നഷ്ടമായെന്ന്
ഒരു തുള്ളി ജലത്തിനായി കേണ  എന്റെ മുന്നില്
വാതിലുകളടഞ്ഞപ്പോള് ഞാനറിഞ്ഞു
എന്റെ മാനവും അഭിമാനവും
എനിക്ക് നഷ്ടമായെന്ന്
പക്ഷെ അതുമൊരു ദുരന്തമായി തോന്നിയില്ല  ……

സായാഹ്നം

തിളക്കം മങ്ങിയ സൂര്യനു മുമ്പില്
തളര്ന്നിരുന്നപ്പോള് ഞാനറിഞ്ഞു
എനിക്കെന്റെ രാജ്യവും നഷ്ടമായെന്ന്
അപ്പോഴും അതൊരു ദുരന്തമായില്ല……

രാത്രി

മിന്നുന്ന താരകള്ക്ക് താഴെ ഒറ്റക്കു
നിന്നപ്പോള് ഞാനറിഞ്ഞു എനിക്കെന്റെ പ്രിയ ( എഴുതി ചേര്ക്കാം    ** NB ) നഷ്ടമായെന്ന്
അപ്പോളതെനിക്കൊരു ദുരന്തമായിരുന്നു.
കണ്ണിരിറ്റാനാവാതെ പതറി നിന്നപ്പെള് ഞാനറിഞ്ഞു
എന്റെ ആത്മാവെനിക്കു നഷ്ടമായെന്ന്
അപ്പോളതെനിക്കു ദുരന്തമായിരുന്നു
നിന്ന മണ്ണിളക്കി കുത്തിയൊഴുകിയ
പ്രളയം പോലുള്ള ദുരന്തം

** അമ്മ പെങ്ങള് തൊട്ട്  കാമുകി/ കാമുന് വരെയാകാം

No comments:

Post a Comment