Monday, November 10, 2014

ദൈവത്തിന്റെ സ്വന്തം നാട്

സീന് 1
കാറ്റു കെള്ളാനായി ബീച്ചിലേക്ക് കയറുമ്പോള്
ക്ലോസ് റേഞ്ചില് ഞാനാ ബോര്ഡ് കണ്ടു
"ദൈവത്തിന്റെ സ്വന്തം നാട്
സ്വഗതം".
(വികാരം :-.അഭിമാനം)

സീന് 2
കാറ്റു കൊണ്ടു നടക്കുമ്പോള് മദാമ ആടിപ്പാടി നടക്കുന്നത്
ക്ലോസ്  റേഞ്ചില് കണ്ടു
( വികാരം :-സന്തോഷം)
കടലില് സൂര്യന് മെല്ലെ താഴുന്നതും
ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം :-ശാന്തം)

സീന് 3
തെല്ലു മാറി "കൊല്ലല്ലേ" എന്ന നിലവിളി
ക്ലോസ് റേഞ്ചില് കേട്ടു.
( വികാരം :-ആകാംഷ)
കാവിയിട്ടവന് തൊപ്പിയിട്ടവനെ വെട്ടുന്നതും ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം:- മരവിപ്പ്)

സീന് 4
കലാപരിപാടികള് നോക്കി നിന്ന
മദാമ നിലവിളിച്ച് ഓടുന്നതും
ക്ലോസ് റേഞ്ചില് കണ്ടു.
( വികാരം:-  ചിരി)

പ്രശ്നം ഗുരുതരമെന്നു കണ്ട്
സ്കൂട്ടാകുമ്പോള് ബീച്ചിന്റെ കവാടത്തിലാ ബോര്ഡ്
ക്ലോസ് റേഞ്ചില് കണ്ടു
"ദൈവത്തിന്റെ സ്വന്തം നാട്
വീണ്ടും വരിക"
(വികാരം :- പ്ളിംഗ് )

(ചിന്ത:- സാത്താന്റെ നാട്ടിലെ കാര്യം കോമഡി ആയിരിക്കും അപ്പോള്)

പ്രണയം

ഉളളിലെ കിനാവുകളുടെ ആകെ
തുകയാണ് പ്രണയമെങ്കില്
പ്രണയത്തെ കിനാവു കൊണ്ട്
ഹരിക്കുമ്പോള് കിട്ടുന്ന ശിഷ്ടമാണ് വിരഹം

(ഇടക്കു പൈങ്കിളി ആകാം)